ക്ലാസ്സ് റൂം
# ക്ലാസ്സ്‌റൂം എനിക്കിപ്പോൾ ഒന്നുകൂടി പോകാൻ തോന്നണ്...? ടാഗ് ഇടാത്ത ടൈ കെട്ടാത്ത ഇൻ ചെയ്യാത്തൊരു ക്ലാസ്സ്‌റൂമിൽ നീളൻ ഷർട്ടൂമിട്ട് വെള്ള മുണ്ടുടുത്ത പിറകോട്ടു മുടിചീവി മിനുക്കി പോക്കെറ്റിൽ മാഷിപ്പേനയും കുത്തി രണ്ടു ബുക്കും കയ്യിൽ പിടിച്ചു ഒന്നുകൂടി പോകണമെനിക്കെന്റെ ക്ലാസ്സ് റൂമിൽ.. കാലത്തോട് കടം ചോദിച്ചു പലിശയ്ക്ക് തിരിച്ചു കൊടുക്കാനാകുമെങ്കിൽ ഒന്നുകൂടി തരുമോ നീയെനിക്കൊരു കടം...? എനിക്ക് തിരികെയെടുക്കാൻ കഴിയാത്ത ഞാൻ പഠിക്കാതെ പുറത്താക്കപ്പെട്ട, പരീക്ഷയ്ക്ക് തോറ്റുപോയ, ഗുരുക്കന്മാരെ അനുസരിക്കാത്ത, ഒരുബീഡി പകുത്തു വലിച്ച മാടക്കടയുടെ മുറുക്കാൻ കറയുള്ള ബെഞ്ചിലിരുന്ന ആ മറന്നുപോകാത്ത കാലത്തേക്കൊരു യാത്രയ്ക്കുള്ള കടം..!! കുമാരനാശാന്റെയും വില്യം ഷേക്സ്പിയറിന്റെയും മാന്ത്രിക വിരലുകളാൽ വരച്ചു കൂട്ടിയ പുസ്തതാളിലെ വരികളോട് പുച്ഛം തോന്നിയ വിവരംകെട്ട പ്രായത്തിൽ കുരുത്തക്കേടുകളൊപ്പിച്ച അതേ ക്ലാസ്സ് മുറിയിൽ ഇന്നൊരിക്കൽ കൂടി ഒന്ന് പോണം... ഏകാന്തമായ കോളേജ് വരാന്തകളുടെ ഇരു നിറമുള്ള തൂണുകൾക്കും ചുവരുകൾക്കും ഉള്ളിൽ പാദസരങ്ങളുടെയും ചോറ്റ് പാത്രങ്ങളുടെയും കലപില കേട്ട തിക്കിതിരക്കി നടന്ന ഉച്ചയ്ക്ക് ഒന്ന...